16കാരിയുടെ ബാങ്ക് അക്കൗണ്ടിൽ 10 കോടി; ഉറവിടം അറിയാതെ അമ്പരന്ന് പെൺകുട്ടി

ബാങ്ക് അക്കൗണ്ടിലെ പണം എടുക്കാനെത്തിയ 16വയസുകാരി സത്യത്തിൽ അമ്പരന്നു പോയി. പത്തുകോടിയോളം രൂപയാണ് തന്റെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. ഈ തുകയുടെ ഉറവിടമേതാണെന്ന് അറിയാതെ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടു. സരോജ് എന്ന് പതിനാറുകാരിയുടെ അക്കൗണ്ടിലേക്കാണ് കോടികൾ എത്തിയത്.

രണ്ടു വർഷം മുൻപ് നീലേഷ് കുമാർ എന്ന വ്യക്തി ഫോണിൽ വിളിച്ച് ഫോട്ടോയും ആധാർകാർഡ് നമ്പറും ചോദിച്ചെന്നും പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്താനാണെന്ന് പറഞ്ഞെന്നും പെൺകുട്ടി പറയുന്നു. എന്നാൽ വിവരങ്ങൾ കൈമാറിയ ശേഷം ഇയാളുടെ ഫോണിൽ പിന്നീട് കിട്ടിയിട്ടില്ല.

പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് പത്തുകോടി രൂപ വന്നത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും ബൻസ്ദി പൊലീസ് പറയുന്നു.