സമൂഹമാധ്യമത്തിലെ ഉഗ്രന്‍ പരസ്യം; ഓർഡർ‌ ചെയ്തു; ഒടുവില്‍ കിട്ടിയത്..

representative image

കട്ടപ്പന: വെബ്‌സൈറ്റിൽ നിന്ന് 1500 രൂപയുടെ വാച്ച് വാങ്ങിയ നരിയമ്പാറ സ്വദേശിയായ യുവാവ് തട്ടിപ്പിന് ഇരയായി. 50 രൂപ പോലും വിലയില്ലാത്ത വാച്ചാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഫെയ്സ്ബുക്കിൽ കണ്ട പരസ്യത്തിൽ ആകൃഷ്ടനായാണ് കോൺടാക്ട് വാച്ചസ് ക്ലബ് എന്ന വെബ്‌സൈറ്റിൽ നിന്ന് വാച്ച് ഓർഡർ ചെയ്തതെന്ന് യുവാവ് പറയുന്നു. പാഴ്‌സലായി ലഭിച്ച വാച്ച് പണം കൊടുത്ത് വാങ്ങി തുറന്നു നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഓർഡർ ചെയ്ത വെബ്‌സൈറ്റ് നിലവിൽ പ്രവർത്തിക്കുന്നുമില്ല.