കാറെടുത്ത് പാഞ്ഞ് കുട്ടികൾ; അമിത വേഗത്തിൽ മരത്തിലിടിച്ചു; വിഡിയോ

അമിതവേഗത്തിൽ വാഹനമോടിച്ച് അപകടം ക്ഷണിച്ചുവരുത്തി കുട്ടിക്കൂട്ടം. അമിതവേഗത്തിൽ നിയന്ത്രണം വിട്ട ചെറു എസ്‍യുവി മരത്തിലിടിച്ചു. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുരുനാനാക്ക് പബ്ലിക് സ്കൂളിന് സമീപമാണ് സംഭവം.  

പ്രായ‌പൂർത്തിയാക്കാത്തയാളാണ് വാഹനമോടിച്ചത് എന്നാണ് പ്രാഥമിക വിവരം. ജൂൺ 30ന് അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു. 

റോഡിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ആറുപേരും സ്കൂൾ കുട്ടികളാണെന്നും വാഹനം അമിതവേഗത്തിൽ പായിച്ചതാണ് നിയന്ത്രണം വിടാൻ കാരണം എന്നുമാണ് പൊലീസ് പറയുന്നത്.