കെഎസ്‌യു പ്രവര്‍ത്തുകനുനേരെ ആക്രമണം; ലോ കോളജിലെ 4 എസ്എഫ്ഐക്കാർ അറസ്റ്റിൽ

തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യു പ്രവര്‍ത്തുകനുനേരെ എസ്.എഫ്.ഐ ആക്രമണം. യൂണിറ്റ് ഭാരവാഹി യാമിൻ മുഹമ്മദിനെ മര്‍ദിച്ച സംഭവത്തില്‍ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. മര്‍ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പട്ടം മുറിഞ്ഞപാലത്തിനു സമീപം യാമിന്‍ മുഹമ്മദ് താമസിക്കുന്ന സ്ഥലത്തുവെച്ചായിരുന്നു ആക്രമണം. രണ്ടു ബൈക്കിലെത്തിയ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ യാമിന്‍ മുഹമ്മദിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പഞ്ചവല്‍സര എല്‍.എല്‍.ബി കോഴ്സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് യാമിന്‍ മുഹമ്മദ്

സംഭവവുമായി ബന്ധപ്പെട്ട് ലാ കോളജ് വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായ അനന്തകൃഷ്ണന്‍,ഗോകുല്‍,ആക്ഷിക് രാജ് , അഖില്‍ ദേവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി കോളജിൽ നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷമെന്നാണ് പൊലീസ് പറയുന്നത്.