അമ്മാവന്മാർ ചേർന്ന് ബലാൽസംഗം ചെയ്തു; മാതാപിതാക്കൾ ഒത്താശ ചെയ്തു; പരാതി; കേസ്

മൂന്ന് അമ്മാവന്മാർ ചേര്‍ന്ന് പെൺകുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചാതായി പരാതി. മാതാപിതാക്കളുടെ ഒത്താശയോടെയാണ് പീ‍ഡനം നടന്നതെന്നാണ് 21-കാരിയുടെ പരാതി. തന്റെ പ്രായപൂർത്തിയാകാത്ത ഇളയ സഹോദരിക്ക് കൂടി സമാനമായ അനുഭവം നേരിട്ടതോടെയാണ് പെൺകുട്ടി ഇത് പുറത്തുപറയാൻ തയ്യാറായത്.

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ 7 പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുപ്പകാലത്താണ് പീഡനത്തിരയായത് എന്ന് യുവതി പരാതിയിൽ പറയുന്നു. അമ്മാവന്മാർ മാതാപിതാക്കളുടെ ഒത്താശയോടെയാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദിക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു.

2017-ൽ യുവതിയെ വിവാഹം കഴിച്ചയച്ചു. ഇതോടെ പീഡനം നിന്നു. എന്നാൽ അടുത്തിടെയാണ് തന്റെ സഹോദരിയെയും അമ്മാവന്മാർ സമാനമായി ബലാൽസംഗം ചെയ്യാൻ തുടങ്ങിയത്. ഇതിൽ മനംനൊന്ത പെൺകുട്ടി പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ബലാൽസംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറയുന്നു.