‘ചേട്ടൻ പാവമാണ്..’; കൊന്നിട്ട ശേഷം കൃതിയുടെ സുഹൃത്തിനോട് ചാറ്റിങ്: വിഡിയോ

‘മോളെ കൊന്ന് കട്ടിലിൽ ഇട്ടിട്ട്, ഇവൻ അവളുടെ ഫോണിൽ നിന്നും അവളുടെ സുഹൃത്തിന് സന്ദേശമയച്ചു. 20 മിനിറ്റോളം ജീവനറ്റ് കിടന്ന മകളുടെ അടുത്തിരുന്നാണ് ഇവൻ ചാറ്റ് ചെയ്തത്. അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിച്ചു. പാവമാണ് ചേട്ടൻ. ഞാൻ തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ന് 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതന്നു. എന്നൊക്കെ സന്ദേശം അയച്ചു. ഒടുവിൽ എനിക്ക് നെഞ്ചുവേദന എടുക്കുന്നു. കിടക്കട്ടെ, നാളെ കാണാം... എന്നുപറഞ്ഞാണ് അവളുടെ ഫോണിൽ നിന്നും കൂട്ടുകാരിക്ക് സന്ദേശം അയച്ചത്..’ 

നാടിനെ നടുക്കിയ കൃതി കൊലക്കേസിൽ കൃതിയുടെ അച്ഛൻ മനോരമ ന്യൂസ് ക്രൈം സ്റ്റോറി പരിപാടിയോട് നടത്തിയ വെളിപ്പെടുത്തലാണിത്. ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് തെളിയിക്കുന്നതിൽ ഇൗ അച്ഛന്റെ മൊഴി നിർണായകമാണ്.

ഇതിനൊപ്പം കൃതി എഴുതിവച്ച കുറിപ്പുകളും രണ്ടാം ഭർത്താവ് വൈശാഖിനെതിരായ തെളിവുകളാണ്. മരണം മുന്നിൽ കണ്ടാണ് കൃതി ഇയാൾക്കൊപ്പം ജീവിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നതാണ് അവളുടെ ഡയറിക്കുറിപ്പുകൾ. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിനോട് കൃതി അടുത്തു. രണ്ടാം വിവാഹമാണെന്നും മൂന്നരവയസുള്ള കുഞ്ഞുണ്ടെന്നും അറിഞ്ഞാണ് വൈശാഖ് കൃതിയെ വിവാഹം ചെയ്തത്. എന്നാൽ അയാളുടെ ലക്ഷ്യം പണമായിരുന്നു.

വിവാഹസമയത്ത് കൊടുത്ത സ്വർണവും സ്വത്തും എല്ലാം വൈശാഖ് സ്വന്തമാക്കി. അവശേഷിക്കുന്ന സ്വത്തിൽ കൂടി കണ്ണുവച്ചതോടെ കൃതി പ്രതിരോധിച്ചു. ഇതോടെ തർക്കം പതിവായി. ക്രൂരമായി മർദിച്ചു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് തന്നെ വൈശാഖ് കൃതിയെ പലപ്പോഴും പണത്തിന്റെ പേരിൽ മർദിക്കുമായിരുന്നു. 

ഇതിൽ എല്ലം പിന്നിൽ വൈശാഖിന്റെ അച്ഛനും ബന്ധമുണ്ടെന്നാണ് കൃതിയുടെ കുടുംബം ആരോപിക്കുന്നത്. നടുക്കിയ ആ െകാലപാതകത്തെ കുറിച്ച് കൃതിയുടെ കുടുംബം പറയുന്നു. വിഡിയോ കാണാം