അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയില്‍; ദുരൂഹതയെന്നു ബന്ധുക്കൾ

കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ അമ്മയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള റൂഡ്്വിച്ചിനെയും ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.