യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; ഒടുവില്‍ കേസെടുത്ത് പൊലീസ്

കൊല്ലം തഴുത്തലയിൽ ഭർതൃവീട്ടുകാർ വീടിന് പുറത്താക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ത്രീപീഡനത്തിനും ബാലനീതി നിയമപ്രകാരവുമാണ് കേസ്. ഭര്‍ത്താവ് പ്രതീഷ് ലാല്‍, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തത്. ശ്രീനിലയത്തിൽ അതുല്യയ്ക്കും അഞ്ചുവയസ്സുകാരൻ മകനുമുണ്ടായ ദുരനുഭവം മനോരമ ന്യൂസിലൂടെ പുറത്തുവന്നപ്പോഴാണ് നീതി നിർവഹണ സംവിധാനങ്ങൾ ഇടപെട്ടത്. സ്ത്രീധന പീഡനത്തിന്റെ പേരിൽ വർഷങ്ങളാണ് അതുല്യയും കുഞ്ഞും വേദന അനുഭവിച്ചത്. അതുല്യയുടെ സമാന അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും എത്തി.

യുവതിയെയും കുഞ്ഞിനേയും വീട്ടിൽ നിന്നിറക്കി വിട്ടതിനെതിരെ നാട്ടുകാർ ഒന്നാകെ രോഷാകുലരായതോടെ പൊലീസ് ഇന്നലെ ഇടപെട്ടത്. എന്നിട്ടും അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കയറ്റാൻ ഭർതൃമാതാവ് അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളും പൊലീസും ഏറെ പരിശ്രമിച്ചാണ് വീടിന്റെ വാതിൽ തുറന്നത്. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാല്‍ ഗുജറാത്തിലാണ്.

Police registered case on woman and her five-year-old child, who were locked out of the house for 21 hours after her mother-in-law allegedly denied them entry