വിദ്യാർഥിയെ ഇരുമ്പുദണ്ഡ് കൊണ്ട് മര്‍ദിച്ച് അധ്യാപിക; രക്ഷിതാക്കളോട് ധിക്കാരമറുപടി

പ്രതീകാത്മക ചിത്രം; കടപ്പാട് ഇന്റർനെറ്റ്

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിക്ക് അധ്യാപികയുടെ ക്രൂരമർദനം. പ്ലസ് വൺ വിദ്യാർഥിയെ ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ടീച്ചര്‍ മർദിച്ചത്. രാജസ്ഥാനിലാണ് സംഭവം.  

കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കൾ കാര്യം തിരക്കി. കാര്യമറിഞ്ഞ ഉടന്‍ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തന്റെ മകൻ പഠനത്തിൽ മോശമല്ലെന്നും പത്താം ക്ലാസില്‍ 83 ശതമാനം മാര്‍ക്ക് നേടിയിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു.

ഡോങ്കര്‍ വിദ്യാപിത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ പ്രശ്നങ്ങളാൽ താൻ കഴിഞ്ഞ കുറച്ചുദിവസമായി ക്ലാസിൽ ഹാജരായിരുന്നില്ല. ഇക്കാര്യം താൻ അധ്യാപികയോട് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ തന്നെ മറ്റുള്ള കുട്ടികളുടെ മുമ്പിൽ വച്ച് മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു