മാല തട്ടിയെടുക്കാൻ ആക്രമിച്ചു; ധൈര്യം കൈവിടാതെ യുവതിയുടെ നീക്കം; കയ്യടി

റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ യുവതിയെ ആക്രമിച്ച് സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമിച്ച ഇതര സംസ്ഥാന യുവാവ് തലയോലപറമ്പിൽ പിടിയിലായി. ജാർഖണ്ട് സ്വദേശി സോഡൻചാമ്പ്യ എന്ന 19കാരനെയാണ് നാട്ടുകാർ പിടികൂടിയത്. യുവതിയുടെ സമയോചിതമായ നീക്കമാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്. ആക്രമണത്തിനിടെ വീണ്  തലയ്ക്കും കഴുത്തിനും നിസാര പരിക്കേറ്റ യുവതിയെ വൈക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളൂർ തോന്നല്ലൂർസ്രാംകുഴി സുജിത മോൾ എന്ന 32 കാരി നേരെയായിരുന്നു ഇതര സംസ്ഥാനക്കാരനായ19 കാരന്റെ ആക്രണം. വെള്ളൂർ അക്ഷയ കേ ന്ദ്രത്തിലെ ജീവനക്കാരിയായ സുജിത രാവിലെ 9-30 ഓടെ മഴയത്ത് റയിൽവെ ട്രാക്കിലൂടെ നടന്ന് ഓഫിസിലേക്ക് പോകുന്നതിനിടെയാണ് എതിരെ വന്ന യുവാവ് കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. യുവതി ചെറുത്ത് നിന്നതോടെ മോഷ്ടാവ് തള്ളിയിട്ട ശേഷം ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു. പിടിവലിക്കിടെയാണ് യുവതിക്ക് കൈയ്യിലും കഴുത്തിനും പരുക്കേറ്റത്. കൈയ്യിലെ വളകളുംചളുങ്ങിയ നിലയിലാണ്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. വഴിയില്ലാത്തതിനാൽ വിജനമായ പ്രദേശത്തെ ഈറയിൽവ്വെ ട്രാക്ക് മാത്രമാണ് പ്രദേശവാസികൾക്ക പുറത്ത് കടക്കാനുള്ളഏക ആശ്രയം. 

മോഷ്ടാവിന്റെ ആക്രമണത്തിൽ ട്രാക്കിൽ തലയിടിച്ച് വീണ് പരുക്കേറ്റങ്കിലും ധൈര്യം കൈവിടാതെ ഓടിയ യുവതിആദ്യം കണ്ട വീട്ടിൽ വിവരം പറയുകയായിരുന്നു.വീട്ടുടമയായ സിബി സുഹൃത്തുക്കളുമായി പ്രദേശം വളഞ്ഞാണ് മോഷ്ടാവിനെ പിടിച്ചത്.ട്രാക്കിനു ചുറ്റും ചതുപ്പായതിനാലാണ് മോഷ്ടാവിന് രക്ഷപെടാൻ കഴിയാതെ വന്നത്. 6 ദിവസം മുമ്പാണ് ജാർഖണ്ഡ് നിന്നും അമ്മാവന്റെ കൂടെ കേരളത്തിലെത്തിയതെന്നാണ് ഇയാൾ  പറയുന്നത്.അമ്മാവൻ റയിൽവ്വെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നതായും ഇയാൾ പോലിസി നോട് പറഞ്ഞു. ഇയാൾഇതര സംസ്ഥാനത്ത് നിന്നെത്തിയ മോഷ്ടാക്കളുടെ സംഘത്തിൽപ്പെട്ടയാളാണൊ എന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ വൈക്കം മേഖലയിൽ ബൈക്കിലെത്തി പുരുഷൻമാരുടെയടക്കം മാല പൊട്ടിക്കുന്ന സംഭവവും വ്യാപകമായിട്ടുണ്ട്. അടുത്തിടെ അഞ്ചോളം സംഭവങ്ങളാണ് വൈക്കത്ത് മാത്രം ഉണ്ടായത്. എന്നാൽ ഇതുവരെ ഒരാളെ പോലും പോലിസിന് പിടിക്കാൻ കഴിയാത്തതിനാൽ ഭീതിയിലാണ് നാട്ടുകാരും.