ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് സ്വദേശിനിയായ 22 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാക്കനാട്  സ്വദേശി അയൂബ്ഖാനാണ് പിടിയിലായത്.

ഈ മാസം രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചക്ക്  യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയൂബ്ഖാന്‍ വീട്ടിലെത്തി. ആരുമില്ലെന്ന് മനസിലാക്കിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വെച്ചു. അയല്‍വാസികള്‍ ശ്രദ്ധിക്കുമെന്നായപ്പോള്‍ പ്രതി രക്ഷപെടുകയായിരുന്നെന്നാണ് പരാതി. 

യുവതി ബന്ധുവിനോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് മാതാവ് കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. യുവതിയില്‍ നിന്ന് മൊഴി ശേഖരിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.