20 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

20 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവറെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു.  ഉപ്പുതറ ബൈപ്പാസ് റോഡിൽ വാഹന പരിശോധനക്കിടയിലാണ് ഓട്ടോയിൽ കടത്തികൊണ്ടു വന്ന മദ്യം പിടികൂടിയത്

കുമളി ചെങ്കര എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ നാഗരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ ആയുർവേദ ആശുപത്രിക്ക് സമീപമാണ് ഓട്ടോറിക്ഷയും, ഡ്രൈവറും  പിടിയിലായിത്. സ്ഥിരമായി അനധികൃത മദ്യക്കച്ചവടം നടത്തിവന്നിരുന്ന ആളാണ്  നാഗരാജ്. ഒരു ലിറ്ററിന്റെ  20 കുപ്പി മദ്യമാണ് ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

ഉപ്പുതറ ബിവറേജിൽ നിന്നും മദ്യം വാങ്ങി വിൽപനക്കായി കൊണ്ടു പോകുമ്പോഴാണ് നാഗരാജ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഉപ്പുതറ എസ്.ഐ ചാർലി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.