യുവ വ്യവസായിയെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി

കൊല്ലം കൊട്ടാരക്കരയിൽ യുവ വ്യവസായിയെ സിപിഎം ഏരിയകമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തില്‍ മർദിച്ചതായി പരാതി . അരുൺരാജിന്റെ പരാതിയിൽ സി പി എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം ഗോപു ക്യഷ്ണനെതിരെ പൊലീസ് കേസെടുത്തു.

യുവവ്യവസായിയായ അരുൺ രാജിന്റെ കാർ ഒരു ബൈക്കിൽ തട്ടിയതുമായി ബന്ധപെട്ടാണ് തർക്കം ആരംഭിച്ചത്. ഇരുവിഭാഗവും തമ്മിൽ സംസാരിക്കുന്നതിനിടെ സി പി എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗമായ ഗോപു ക്യഷ്ണൻ സ്ഥലത്ത് എത്തി. ബൈക്കുകാരന്റെ പക്ഷം ചേർന്ന പ്രാദേശിക നേതാവ് യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചെന്നാണ് യുവ വ്യവസായിയുടെ പരാതി.

അരുൺരാജ് കൊല്ലം റൂറല്‍ എസ്.പിക്ക് നൽകിയ പരാതിയിൽ ഗോപു ക്യഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഏരിയ കമ്മിറ്റി അംഗത്തിനെതിരെ യുവ വ്യവസായി സി പി എം സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. മർദനത്തിൽ പങ്കില്ലിന്നും തർക്കം പരിഹിരിക്കാൻ മാത്രമെ ശ്രമിച്ചുള്ളന്നുമാണ് സി പി എം പ്രാദേശിക നേതാവിന്റെ വിശദീകരണം. ഒരു വർഷം മുൻപ് സി പി ഐക്കാരിയായ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റിനെ ഗോപു ക്യഷ്ണന്റെ നേത്യത്വത്തിലുള്ള സംഘം  പഞ്ചായത്ത് ഓഫിസിൽ കയറി കൈയ്യേറ്റം ചെയ്തിരുന്നു.