നഗരസഭാ ചെയര്‍മാന്‍ സ്ഥാനം; പാലായിൽ സിപിഎം-കേരള കോൺഗ്രസ് തർക്കം

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും കേരള കോണ്‍ഗ്രസും തമ്മിൽ തര്‍ക്കം. ചെയര്‍മാന്‍സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് തെറ്റിച്ചെന്ന് സിപിഎം. രണ്ടുവര്‍ഷത്തിനുശേഷം ചെയര്‍മാന്‍സ്ഥാനം സി.പി.എമ്മിന് നല്‍കാമെന്നായിരുന്നു ധാരണ. വിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എം പാലാ ഏരിയ കമ്മിറ്റി ചേരുന്നു.