മലഞ്ചരക്കു വ്യാപാരത്തിലെ സാമ്പത്തിക ബാധ്യത നികത്താന്‍ കഞ്ചാവു കച്ചവടം; പിടി വീണു

മലഞ്ചരക്കു വ്യാപാരത്തിലുണ്ടായ സാമ്പത്തിക ബാധ്യത നികത്താന്‍ കഞ്ചാവു കച്ചവടം. മലപ്പുറം  പാണ്ടിക്കാട് സ്വദേശി പൂവത്താല്‍ സുല്‍ഫിക്കറലിയാണ് കഞ്ചാവു സഹിതം എക്സൈസ് സംഘത്തിന്റെ പിടിയിലായി.

മോട്ടോര്‍ സൈക്കിളില്‍ വരുബോള്‍ കഞ്ചാവു സഹിതമാണ് സുല്‍ഫിക്കറലി എക്സൈസ് സംഘത്തിന്റെ വലയിലായത്. മുന്‍പ് സുല്‍ഫിക്കറലി നടത്തിയ മലഞ്ചരക്കുവ്യാപാരം നഷ്ടത്തിലാതോടെ കടക്കാരനുമായി. സാമ്പത്തികമായി മെച്ചപ്പെടാനാണ് കഞ്ചാവുകച്ചവടം തുടങ്ങിയത്.  ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് വന്‍തോതില്‍ കഞ്ചാവു വാങ്ങി കേരത്തിലെത്തിച്ച് വില്‍ക്കുകയായിരുന്നു സുല്‍ഫിക്കര്‍. പ്രതിയുടെ കഞ്ചാവുശേഖരം തേടിയും അന്വേഷണം ആരംഭിച്ചു.

മലയോര മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ കഞ്ചാവു കച്ചവടം. കഴിഞ്ഞ ദിവസം അര കിലോ കഞ്ചാവുമായി പിടിയിലായ ചെറുകോട് പാകപ്പറ്റ സിറാജ് സുല്‍ഫിക്കറലിയുടെ ഏജന്റാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇരുപ്രതികളേയും മഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.