ബാർനർത്തകിയെ പരസ്യമായി തല്ലി വിവസ്ത്രയാക്കി; 4 സ്ത്രീകൾ അറസ്റ്റിൽ; ക്രൂരം

പരസ്യമായി ബാർനർത്തകിയെ മർദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്ത കുറ്റത്തിന് നാലു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബീഗംപെറ്റിലാണ് സംഭവം. ബാറിലെത്തുന്ന ഇടപാടുകാരുമായി ലൈംഗിബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ബാർനർത്തകിയെ സഹപ്രവർത്തകരായ നാലു സ്ത്രീകളും ഒരു ഇടപാടുകാരനും ചേർന്നാണ് അപമാനിക്കുകയായിരുന്നു. സിനിമാ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ജോലിചെയ്തിരുന്ന യുവതി ജനുവരിയോടെയാണ് ബാറിൽ ജോലിക്കു ചേർന്നത്.  

ജോലിയിൽ ചേർന്നതിന് പിന്നാലെ ബാറിലെത്തുന്ന ഇടപാടുകാർക്കു മുന്നിൽ ലൈംഗിക ചേഷ്ടകൾ കാണിക്കാൻ പെൺകുട്ടിയെ അധികൃതർ നിർബന്ധിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ ലൈംഗികവൃത്തിക്കായി പെൺകുട്ടിയെ പ്രേരിപ്പിച്ചു.ഇതിന് വഴങ്ങാതെ വന്നതോടെയാണ് സഹപ്രവർത്തകരായ യുവതികളും ബാറിലെത്തിയ ഇടപാടുകാരനും ചേർന്ന് 25കാരിയെ മർദിച്ചതും വിവസ്ത്രയാക്കിയതും. സാമ്പത്തിക സ്ഥിതിമോശമായതിനെത്തുടർന്നാണ് യുവതി ബാർ ഡാൻസറായതെന്നും പൊലീസ് പറയുന്നു. കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രതികൾ റിമാൻഡിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.