മലപ്പുറത്ത് കോളജിൽ പോസ്റ്റർ; വിദ്യാർഥികൾ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിൽ

മലപ്പുറം ഗവൺമന്റ് കോളജിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു വിദ്യാർഥികളെ അറസ്റ്റു ചെയ്തു. കോളജ് ക്യാപസിൽ കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്നെഴുതിയ പോസ്റ്ററാണ് പതിച്ചിരുന്നത്. രണ്ടാം വർഷ ബി.കോം വിദ്യാർഥി പന്തല്ലൂർ സ്വദേശി റിൻഷാദ്, ഒന്നാം വർ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർഥി പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.ഇവർ റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്റർ പതിച്ചിരുന്നത്.കോളജ് പ്രിൻസിപ്പൽ കെ.എസ് മായയുടെ പരാതിയിലാണ്  അറസ്റ്റ്. വിഡിയോ സ്റ്റോറി കാണാം.