മുഖ്യമന്ത്രിയെ വേട്ടയാടുന്നു; കുഴല്‍നാടന്‍ രാജിവച്ച് മാപ്പു പറയണം: ഇ.പി

ep-jayarajan7
SHARE

സിപിഎമ്മിനെ തകര്‍ക്കാനുള്ള സംഘടിത നീക്കമാണ് മാസപ്പടി വിഷയമെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ . കാലങ്ങളായി  മുഖ്യമന്ത്രിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട്. ലാവലിന്‍ മുതല്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി. എല്ലാം പരാജയപ്പെട്ടപ്പോഴാണ് മാസപ്പടി കൊണ്ടുവന്നത്. കോടതി ഉത്തരവ് നുണപ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. വി.‍ഡി സതീശനേക്കാള്‍ കേമന്‍  താനാണ് എന്ന് തെളിയിക്കാനാണ് മാത്യു കുഴല്‍നാടന്റെ ശ്രമം.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും ഇ.പി മാധ്യമങ്ങളോടു പറഞ്ഞു. 

The chief minister is being hunted; Kuzhalnadan should resign and apologize: E.P

MORE IN BREAKING NEWS
SHOW MORE