കോഴിക്കോടും മലപ്പുറത്തും 10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

kozhikode-medicalcollage
SHARE

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. നിലവില്‍ ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ചതും രോഗബാധമൂലമാണെന്നാണ് സംശയം. 

കോഴിക്കോടും മലപ്പുറത്തുമായി അഞ്ചുപേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതുപേര്‍ രോഗമുക്തി നേടിയെങ്കിലും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. രോഗലക്ഷണങ്ങളോടെ മരിച്ച രണ്ടുപേരുടെയും രക്ത സാമ്പിളുകള്‍ പുനെ വൈറോളജി ലാമ്പിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം പരിശോധനാഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ക്യൂലക്സ് കൊതുക് ആണ് രോഗം പരുത്തുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. 

അതേസമയം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനും സ്ഥിഗതി വിലയിരുത്താനും ഡിഎംഒയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മസ്തിഷ്ക ജ്വരത്തിന് സമാനമാണ് വെസ്റ്റ് നൈല്‍ ഫീവറിന്‍റെയും രോഗലക്ഷണം. ഇതിനാല്‍ രോഗ ബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്കജ്വരമാണെന്ന തരത്തിലാണ് ആദ്യം ചികിത്സ നല്‍കിയതെന്നും പറയുന്നു

In Kozhikode and Malappuram, 10 people have been confirmed with West Nile fever

MORE IN BREAKING NEWS
SHOW MORE