കായംകുളത്ത് മോഷണം പെരുകുന്നു; പോലീസും നാട്ടുകാരും ജാഗ്രതയിൽ

ആലപ്പുഴ കായംകുളത്ത് മോഷണം പരമ്പരയായിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പോലീസ്. വീടുകൾ കുത്തിത്തുറന്ന്  രണ്ട് മോഷണങ്ങളാണ് അടുത്തിടെ ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ചേരാവള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന പട്ടാണിപ്പറമ്പിൽ സതീഷന്റെ വീട്ടിലാണ് ഒടുവിൽ മോഷണം നടന്നത്. സതീശനും ഭാര്യയും വീട് പൂട്ടി ആശുപത്രിയിൽ പോയിരുന്ന സമയത്താണ് കള്ളൻ അകത്തു കടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ചു  അകത്ത് കടന്ന കള്ളൻ  അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവൻ തൂക്കമുള്ള മാലയാണ് കൊണ്ടുപോയത്.

കായംകുളം പോലീസും ഡോഗ് സ്ക്വാഡും ,വിരലടയാള വിധഗ്ധരും സ്ഥലത്തെത്തി. മണം പിടിച്ച പോലീസ് നായ ഒരു കിലോമീറ്ററോളം ഓടിയെങ്കിലും മോഷ്ടാക്കളെ കുറിച്ച് തുമ്പൊന്നും കിട്ടിയില്ല. കുറച് ദിവസങ്ങൾക്ക് മുൻപ് കാക്കനാട് നിറയിൽ മുക്കിലെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ മോഷ്ടാക്കൾ അപഹരിച്ചിരുന്നു. ഇതിന്റെ അന്വോഷണവും എങ്ങുമെത്തിയിട്ടില്ല. ചെറുതും വലുതുമായ മോഷണം പെരുകിയതോടെ പോലീസും നാട്ടുകാരും ജാഗ്രതയിലാണ്.