സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഎഇ ബാങ്കുകൾ

മലയാളികള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഎഇ ബാങ്കുകള്‍.  യുഎയിയിലെ മൂന്ന് ബാങ്കുകള്‍ക്ക് മാത്രം വായ്പ ഇനത്തില്‍ നഷ്ടപ്പെട്ടത് 3000കോടി രൂപയാണ്  തട്ടിപ്പിനിരയായ നാഷണൽ ബാങ്ക് ഓഫ് റാസൽ ഖൈമ പ്രതിനിധികളുടെ മൊഴി കൊച്ചിയില്‍ പൊലീസ് രേഖപ്പെടുത്തി.

കിട്ടാക്കടത്തിനായുള്ള നിയമനടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ്  ഗള്‍ഫിലെ മൂന്നു ബാങ്കുകള്‍ പരാതിയുമായി കേരളത്തിലെത്തിയിരിക്കുന്നത്  നാഷണൽ ബങ്ക് ഓഫ് റാസൽ ഖൈമ, നാഷണൽ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക്  എന്നിവയ്ക്ക് മാത്രം ലഭിക്കാനുള്ളത് മൂവായരം കോടിയിലേറെ രൂപയാണ് . ഇത്തരത്തി‍ല്‍ തട്ടിപ്പ് നടത്തിയ നാല്‍പ്പത്തി ആറു കമ്പനികള്‍ക്കെതിരെ ക്രൈംബ്രാഞ്ച്  കൊച്ചി യൂണിറ്റ് അന്വേഷണം നടത്തുന്നുണ്ട് . അന്വേഷണം നേരിടുന്നവരില്‍ 24 പേര്‍ മലയാളികളാണ് . ഇന്ത്യയില്‍ നിന്ന് അഞ്ഞൂറിലേറെ പേര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മുങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ തന്നെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. 

വ്യവസായത്തിനെന്ന പേരില്‍ ബാങ്ക് വായ്പ  തരപ്പെടുത്തിയ ശേഷം മുങ്ങുന്നതാണ്  ഇടപാടുകാരുടെ പതിവ്  നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമയില്‍ നിന്ന് 147 കോടിരൂപാ വായ്പയെടുത്ത് മുങ്ങിയ കമ്പനികളോട്  നാളെ ഒത്തുതീര്‍പ്പിന് ഹാജാരാകാന്‍  കേരള ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.