വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന; പ്രതി പിടിയിൽ

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തിവന്നയാള്‍ മറയൂരിൽ  പിടിയില്‍. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു.  രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പ്രതി പിടിയിലായത്.

മറയൂര്‍ പട്ടിക്കാട് ചെമ്പകശ്ശേരി വീട്ടില്‍ ബേബിആണ് പിടിയിലായത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബേബി തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച്  വീട്ടില്‍ സൂക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പടേയുള്ളവര്‍ക്ക് ചെറു പൊതികളിലാക്കി വില്‍പന നടത്തിവരുന്നതായി മറയൂര്‍ പെലീസിന് രഹസ്യ വിവരം ലഭിച്ചതിനേ തുടന്ന് ഇയാളെ നീരിക്ഷിച്ച് വന്നിരുന്നു. 

തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവുമായെത്തി വീട്ടില്‍ സൂക്ഷിക്കുന്നതിനിടെയാണ്  പിടികൂടിയത്. മുന്‍പും ബേബിയെ കഞ്ചാവ് വില്‍പനയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കിയിരുന്നു.

മറയൂര്‍ എസ്.ഐ ജി.അജയകുമാര്‍, എ.എസ്.ഐ റ്റി.ആര്‍ രാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോളി ജോസഫ്, സോണു, ഷൈനു.എം, സണ്ണി.എം.ജെ എന്നിവരടങ്ങിയ  പൊലീസ് സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.