ഇടുക്കിയിൽ ജലസ്രോതസിൽ വിഷം കലക്കി; മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

ഇടുക്കി ആനവിലാസത്ത് ജലസ്രോതസിൽ വിഷം കലക്കിയതായി കണ്ടെത്തി. മീനുകൾ കൂട്ടത്തേടെ ചത്തുപൊങ്ങി. സംഭവത്തില്‍  കുമളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സ്വകാര്യ ഏലം എസ്റ്റേറ്റിൽ നിന്ന് ഒഴുകി എത്തുന്ന തോട്ടിലാണ് വിഷം കലങ്ങിയതായി കണ്ടെത്തിയത്.  തോട്ടിലെ വെള്ളത്തിന്റെ നിറത്തിൽ  വ്യത്യാസമുണ്ടാവുകയും,. വിഷത്തിന്റെ രൂക്ഷഗന്ധവും പ്രദേശത്ത് ഉണ്ടാവുകയും ചെയ്തു. മീനുകൾ ചത്തുപൊങ്ങി ഇതോടെ  നാട്ടുകാർ ആരോഗ്യ വകുപ്പിനെയും ജില്ലാ കളക്ടറെയും വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ആനവിലാസത്തെ സ്വകാര്യ  തോട്ടത്തില്‍ പൊലീസ് പരിശോധന നടത്തി.  എന്നാൽ ഇത് ആരോപണം മാത്രമാണെന്നാണ്   എസ്റ്റേറ്റ് അധികൃതർ പറയുന്നത്.  മുമ്പ് ഇതേ എസ്റ്റേറ്റിലെ  തോട്ടിൽ വിഷം കലർന്നിട്ടുണ്ട്. ഗുരുതര വീഴ്ച ഉണ്ടായിട്ടും നടപടി ഉണ്ടായില്ല.  ഈ, തോട്ടിലെ വെള്ളം ഇടുക്കി ജലസംഭരണിയിലേക്കാണ് എത്തുന്നത് .നിരവധി കുടിവെള്ള പദ്ധതികളും  ഇതിനോട് ചേർന്നുണ്ട്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.