പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പിതാവും മദ്രസ അധ്യാപകനും പീഡിപ്പിച്ചു

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പിതാവിനു പിന്നാലെ മദ്രസ അധ്യാപകനും  പീഡിപ്പിച്ചു. മദ്രസാ അധ്യാപകൻ  അബ്ദുൾ അസീസ് അഹ്സനിയെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റു ചെയ്തു. രണ്ടു ദിവസം മുൻപ് പിതാവ് അറസ്റ്റിലായിരുന്നു.

പിതാവിൽ നിന്ന് പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നു. പീഡന വിവരം കുട്ടി ഡയറിയിൽ കുറിക്കുകയും ചെയ്തിരുന്നു. ഈ ഡയറിക്കുറിപ്പുകളിലൂടെയാണ് മദ്രസ അധ്യാപകൻ ഇക്കാര്യം അറിഞ്ഞത്.തുടർന്ന് സാന്ത്വനിപ്പിക്കാനെന്ന രീതിയിൽ കുട്ടിയോട് അടുത്തിടപഴകുകയും പീഡിപ്പിക്കുകയുമായിരുന്നു. 

സ്കൂൾ കൗൺസിലറാണ് ചൈൽഡ് ലൈന് പരാതി നൽകിയത്.തുടർന്നാണ് പരാതി പൊലിസിന് കൈമാറിയത്.പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ മദ്രസ അധ്യാപകനെ റിമാൻഡ് ചെയ്തു