കഞ്ചാവ് വിൽപനക്കാർക്കെതിരെ പൊലീസിൽ മൊഴി നൽകി; യുവാവിന് ക്രൂരമർദനം

കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് താമരശ്ശേരിയില്‍ യുവാവിന് നേരെ ഗുണ്ടാ അക്രമം. പൂനൂര്‍ സ്വദേശി അസ്ക്കറിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. സാരമായി പരുക്കേറ്റ അസ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

പൂനൂര്‍ പുതിയോട്ടില്‍ അസ്ക്കറിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ താമരശ്ശേരി ചുങ്കത്തായിരുന്നു സംഭവം.

ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് സാരമായി പരുക്കേറ്റ അഷ്‌ക്കറിനെ താമരശ്ശേരി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ചാണ്  ആക്രമണമെന്ന് അസ്കറിന്റെ മൊഴി നല്‍കി. ലഹരിമരുന്ന് വില്‍പനയുമായി ബന്ധപെട്ട്  ഈയിടെ ജയിലില്‍  നിന്നുമിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണെന്നും മൊഴിയിലുണ്ട്

താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.