ഹൈദരാബാദ് ഇരട്ട സ്ഫോടനം; രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഹൈദരാബാദ് ഇരട്ട സ്ഫോടന കേസിൽ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് സെഷൻസ് കോടതി കണ്ടെത്തി. മുജാഹിദീൻ പ്രവർത്തകരായ അക്ബർ ഇസ്മായിൽ ചൗധരി, അനീഖ് ഷഫീഖ് സയീദ് എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. മറ്റ് രണ്ടു പ്രതികളെ വെറുതെ വിട്ടു. 

രണ്ടായിരത്തിയേഴ് ഓഗസ്‌റ്റ് ഇരുപത്തിയഞ്ചിനാണ് ഹൈദരാബാദില്‍ ഇരട്ട സ്ഫോടനം ഉണ്ടായത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ഗോകുല്‍ ചാറ്റ് ഹോട്ടലിലും , ലുംബിനി പാര്‍ക്കിലും നടന്ന സ്ഫോടനങ്ങളില്‍ നാല്‍പത്തിരണ്ട് പേർ കൊല്ലപ്പെടുകയും അന്‍പത് പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികളാണ് കുറ്റക്കാരായി കണ്ടെത്തിയ അക്ബർ ഇസ്മായിൽ ചൗധരി, അനീഖ് ഷഫീഖ് സയീദ് എന്നിവര്‍. കേസില്‍ മറ്റ് രണ്ട് പ്രതികളായ ഫാറൂഖ് ഷറഫുദ്ധിൻ, മുഹമ്മദ് സാദിഖ് എന്നിവരെയാണ് ഹൈദരാബാദ് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. 

കേസില്‍ പ്രതികളായ ഇന്ത്യന്‍ മുജാഹുദിന്‍ ഭീകരർക്ക് ഒളിത്താവളം ഒരുക്കിയ മുഹമ്മദ്‌ താരിഖിന്റെ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. രണ്ടുമറ്റ് രണ്ട്  പ്രതികളായ റിയാസ് ഭട്കൽ ഇക്‌ബാൽ ഭട്കൽ എന്നിവർ ഇപ്പോളും ഒളിവിലാണ്. ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി പാക്ക് ഭീകര സംഘടനയുടെ സഹായത്തോടെ ആസൂത്രണം ചെയ്ത സ്ഫോടനം,  ഇന്ത്യൻ മുജാഹിദീൻ പ്രവർ‌ത്തകരെ ഉപയോഗിച്ചു നടത്തിയതാണു നേരത്തെ കണ്ടെത്തിയിരുന്നു