കരിപ്പൂര്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി പ്രതി പൊലീസ് പിടിയിലായി. മലപ്പുറം അരീക്കോട് പൂവത്തിക്കല്‍ സ്വദേശി സമീറുദ്ദീനാണ് അറസ്റ്റിലായത്.

കരിപ്പൂര്‍ വിമാനത്താവളം വഴി ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. കരിപ്പൂര്‍ വഴി ഖത്തറിലേക്ക് കടത്താനായിരുന്ന നസീറുദ്ദീന്റെ ശ്രമം. കഞ്ചാവിന് പുറമെ മറ്റു ലഹരിവസ്തുക്കളും കരിപ്പൂര്‍ വഴി കടത്തിയിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി.  വിദേശത്തേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്ന സംഘത്തെക്കുറിച്ചും പ്രതിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

അടുത്തിടെ കരിപ്പൂര്‍ വഴി കഞ്ചാവ് കടത്തിയ നാലു പേര്‍ കടുത്ത ശിക്ഷ കാത്ത് ഖത്തര്‍ ജയിലിലാണ്. കഴിഞ്ഞ ദിവസം ഒന്നര കഞ്ചാവുമായി അറസ്റ്റിലായ മേലാറ്റൂര്‍ സ്വദേശി ഷബീറില്‍ നിന്നാണ് സമീറുദ്ദീനെക്കുറിച്ചുളള വിവരം ലഭിച്ചത്.