കയത്തില്‍ മധ്യവയസ്കൻ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ആലടി പോത്തിന്‍ കയത്തില്‍ മധ്യവയസ്കനെ  മരിച്ചനിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം. . കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായ മുക്കാട്ടുതറ സ്വദേശി മാത്യുവിനെയണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ആലടി പെരിയാറ്റില്‍   മൃതദേഹം ഒഴുകിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.  ഉടന്‍ തന്നെ നാട്ടുകാര്‍ ഉപ്പുതറ പോലീസില്‍ വിവിരം അറിയിച്ചു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുക്കൂട്ടുതറയില്‍ നിന്നും ഒരാളെ കാണാതായതായി വിവരം ലഭിച്ചു.  തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മാത്യുവിനെ കാണാതായത്. 

മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ 27 നായിരുന്നു. വിവാഹത്തിന് പണംകണ്ടെത്താനാകത്തതിനാല്‍ വിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതുമൂലം ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. തലയില്‍ ഉണ്ടായിരുന്ന ഓപ്പറേഷന്‍ ചെയ്തപാടും വേഷവും കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഉപ്പുതറ പോലീസ് അന്വേഷണമാരംഭിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍കോളെജിലേക്ക് കൊണ്ട് പോയി.