യുവാവിനെ ആക്രമിച്ച എംഎൽഎയുടെ മകൻ കീഴടങ്ങി

യുവാവിനെ ആക്രമിച്ച സംഭവത്തിൽ കർണാടക കോൺഗ്രസ് എംഎല്‍എ എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് ഹാരിസ് കീഴടങ്ങി. ബെംഗളൂരു സ്വദേശിയായ യുവാവിനെ നഗരത്തിലെ റസ്റ്ററന്റിലും പിന്നീട് ആശുപത്രിയിലും വച്ച്  മുഹമ്മദും സംഘവും മർദിച്ചെന്നായിരുന്നു കേസ്. ഇതിൽ അഞ്ചുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  

ഇന്ന് രാവിലെ  ബെംഗളൂരു  കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മുഹമ്മദ് ഹാരിസ് കീഴടങ്ങിയത്.

ബെംഗളുരുവിലെ ഡോളർ കോളനിയിൽ താമസിക്കുന്ന വിദ്വത് എന്ന യുവാവിനെയാണ്   നഗരത്തിലെ റസ്റ്ററന്റിലും പിന്നീട് ആശുപത്രിയിലും വച്ച്  മുഹമ്മദും സംഘവും മർദിച്ചത്.  ഇതിൽ അഞ്ചുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  കാലിൽ‌ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ   ഇരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന  യുവാവിനോട് കസേര നേരെയിടാൻ പറഞ്ഞ് ഇവർ തർക്കിക്കുകയും തുടർന്ന്  മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസ തേടിയെത്തിയ യുവാവിനെ  സംഘം ആശുപത്രിയിൽ എത്തി  മർദ്ദിച്ചെന്നും പരാതിയുണ്ട്. 

കോൺഗ്രസ് കേസ് ഒതുക്കിത്തീർക്കാൻ  ശ്രമിക്കുകയാണെന്ന ആരോപണവുമായി  ബി ജെ പി, ജെ ഡി  എസ്  പ്രവർത്തർ പൊലീസ് സ്റ്റേഷൻ ഉപരാധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തെ തുടർന്ന് മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കോൺഗ്രസ് അംഗത്വം ആറു വർഷത്തേക്കു റദ്ധാക്കിയിരുന്നു.