പിരിവിൽ തെറ്റി; കൊളജിൽ പൊരിഞ്ഞ അടി

കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോളജ് ഡേയ്ക്ക് പിരിവിന് പോകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

കോളജ് ഡേയ്ക്ക് പിരിവിന് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തു. എന്നാല്‍ പിരിവുമായി ബന്ധപ്പെട്ട പ്രശ്നമല്ല സംഘര്‍ഷത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്. ആരോപണം എസ്.എഫ്.ഐയും നിഷേധിച്ചു. 

കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോളജ് ഡേയ്ക്ക് പിരിവിന് പോകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോളജ് ഡേയ്ക്ക് പിരിവിന് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാണ് പരാതി. 

വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തു. എന്നാല്‍ പിരിവുമായി ബന്ധപ്പെട്ട പ്രശ്നമല്ല സംഘര്‍ഷത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്. ആരോപണം എസ്.എഫ്.ഐയും നിഷേധിച്ചു.