ബോളിവുഡ് നടി ഉൾപ്പെട്ട ഹൈടെക് പെൺവാണിഭ സംഘം അറസ്റ്റിൽ

ഹൈദരാബാദിലെ ആഡംബര ഹോട്ടലിൽ നിന്ന് ബോളിവുഡ് നടി ഉൾപ്പെട്ട ഹൈടെക് പെൺവാണിഭ സംഘം അറസ്റ്റിൽ. രാജ്യത്തൊട്ടാകെ കണ്ണികളുള്ള പെൺവാണിഭ സംഘത്തിലെ അഞ്ചുപേരാണ് അറസ്റ്റിലായതെന്നു അന്വേഷണ സംഘം പറഞ്ഞു. 

ഹൈദരാബാദിലെ പ്രമുഖ ആഡംബര ഹോട്ടലിൽ നിന്നാണ് ബോളിവുഡ് നടി റിച്ച സക്സേന, ബംഗാളി സീരിയൽ നടി, ഹോട്ടൽ മാനേജർ, സിനിമ രംഗത്തുനിന്നുള്ള ഫാഷൻ ഡിസൈനർ എന്നിവർ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസാണ് പെൺവാണിഭ സംഗത്തെക്കുറിച്ചുള്ള വിവരം നോർത്ത് സോൺ ടാസ്ക് ഫോഴ്സിന് കൈമാറിയത്. 

കഴിഞ്ഞ ദിവസം മുംബയിൽ നിന്ന് ഹെദരാബാദിലെത്തിയ നടി പോലീസ് നിരീക്ഷണത്തിലായിരുന്നു. റാക്കറ്റിലെ മുഖ്യകണ്ണിയെന്നു കരുതപ്പെടുന്ന ജനാർദ്ദനായി അന്വേഷണ സംഘം തിരച്ചിൽ ആരംഭിച്ചു. രാജ്യമാകെ കണ്ണികളുള്ള പെൺവാണിഭസംഘമാണ് പിടിയിലായതെന്നും കൂടുതൽപേർ പിടിയിലാകാനുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അൻപത്തയ്യായിരം രൂപയും മൊബൈൽ ഫോണും ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചെടുത്തു. ബൻജാര ഹിൽസ് പോലീസ് കസ്റ്റഡിയിലാണ് പ്രതികൾ.