അഡ്വക്കറ്റ് സി.പി ഉദയഭാനുവിന് ജയിലില്‍ മുന്തിയ സൗകര്യങ്ങള്‍ നല്‍കുന്നതായി പരാതി

ചാലക്കുടി രാജീവ് വധക്കേസില്‍ പ്രതിയായ അഡ്വക്കറ്റ് സി.പി ഉദയഭാനുവിന് ജയിലില്‍ മുന്തിയ സൗകര്യങ്ങള്‍ നല്‍കുന്നതായി പരാതി. രാജീവിന്റെ കുടുംബാംഗങ്ങള്‍ ജയില്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഉദയഭാനുവിന് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നു, ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ തങ്ങാന്‍ അനുവദിക്കുന്നു, ഫോണ്‍ ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. വിവിധ കേസുകളില്‍ വാദിക്കാമെന്ന് വാഗ്ദാനം നല്‍കി സഹതടവുകാരെ അഭിഭാഷകന്‍ കൈയ്യിലെടുത്തതായി ആരോപണമുണ്ട്.