ദേശീയപാത വികസനം; അടിപ്പാതയ്ക്ക് ബസ് കയറാനുള്ള വലുപ്പമില്ല; പ്രതിഷേധിച്ച് നാട്ടുകാര്‍

ദേശീയപാത വികസനത്തിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പ്  - കണ്ണപുരം റോഡിലേക്ക് ബസുകൾക്ക് പ്രവേശനം ഇല്ലാതാകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഇവിടെ നിർമിക്കുന്ന അടിപ്പാതയ്ക്ക് 4 മീറ്റർ വീതിയും ആവശ്യത്തിന് ഉയരവുമില്ലെന്നതുമാണ് പ്രതിഷേധത്തിന് കാരണം. ബസുകളടക്കം വലിയ വാഹനങ്ങൾ എങ്ങനെ കണ്ണപുരം റോഡിലേക്ക് കടക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.  

തളിപ്പറമ്പ്-ചെറുകുന്ന് റൂട്ടിൽ സർവീസ് നടത്തുന്ന 25ലധികം സ്വകാര്യ ബസുകളുടെ യാത്രയാണ്  പ്രതിസന്ധിയിലാകുന്നത്. ധർമശാലയിൽ ഫ്ലൈ ഓവർ നിർമാണത്തിനായി കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയതോടെ യാണ് കണ്ണപുരം റോഡിലേക്കു ബസുകൾ കടക്കാൻ പ്രയാസം നേരിടുന്നത്. 5 കിലോമീറ്റർ സർവീസ് റോഡിലൂടെ പോയി തിരിച്ചുവരുന്നത് ഇന്ധനച്ചെലവും സമയനഷ്ടവും ബസ് ജീവനക്കാർക്ക് ഉണ്ടാക്കുന്നു.

ബസ് സർവീസ് നടക്കാത്തതിനാൽ സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് അടക്കം കൃത്യ സമയത്ത് സ്കൂളുകളിൽ എത്താൻ സാധിക്കാതെയും വരും. ഈ റൂട്ടിൽ ഉള്ള ബസ് വ്യവസായം തന്നെ തകരുന്ന അവസ്ഥ വരുന്നതിലാണ് പ്രതിഷേധം. ബസ് ജീവനക്കാർ ഒരു ദിവസം പണിമുടക്കി പ്രതിഷേധിച്ചിട്ടും അധികൃതർ  യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ റൂട്ടിൽ പൊതുഗതാഗത സംവിധാനം ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാരും 

Enter AMP Embedded Script