അമ്മയുടെ ചിതക്ക് തീ കൊളുത്തിയത് മകന്‍റെ ഹൃദയം സ്വീകരിച്ചയാള്‍

കണ്ണൂർ ശ്രീകണ്ഠാപുരത്ത് കാൻസർ ബാധയെ തുടർന്ന് മരിച്ച സജനയുടെ  ചിതയ്ക്ക് തീ കൊളുത്തിയത് മകന്‍റെ ഹൃദയം സ്വീകരിച്ചയാൾ. ആറു മാസം മുൻപ് ബൈക്കപകടത്തിൽ മരിച്ച സജനയുടെ മകൻ വിഷ്ണുവിന്‍റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട സ്വദേശി അശോകാണ് അന്ത്യ കർമങ്ങൾ ചെയ്തത്. ഒരു ശരീരത്തിൽ  രണ്ടു മക്കൾ ചേർന്നു അമ്മയ്ക്കു ചിത കൊളുത്തിയ കഥ കാണാം. ആറ് മാസം മുൻപ് കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച വിഷ്ണുവിന്‍റെ ഹൃദയം മറ്റൊരു ശരീരത്തിൽ മിടിച്ചു കൊണ്ട് അമ്മയ്ക്ക് ചിത കൊളുത്തി. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി അശോകിലൂടെ . ഇതിനു മുൻപ് ഇങ്ങനെ ഒന്നുണ്ടായിട്ടുണ്ടോ അറിയില്ല.

അശോക് സജനയ്ക്കും ഭർത്താവ് ഷാജിയ്ക്കും വിഷ്ണു തന്നെയാണ്, ഹൃദയം സ്വീകരിച്ച നിമിഷം മുതൽ , അപ്പോൾ പിന്നെ മകൻ തന്നെയല്ലെ കർമം ചെയ്യേണ്ടതെന്ന് ഭാര്യയും മകനും പോയ വിങ്ങലിൽ ഷാജി ചോദിക്കും. വിഷ്ണുവിന്‍റെ ഹൃദയം ശരീരത്തിൽ മിടിച്ചു തുടങ്ങിയ മുതൽ അശോക് ഹൃദയം കൊണ്ട് സജ്നയുടെയും ഷാജിയുടെയുംമകനാണ്. കാൻസറിനോട് പൊരുതിയ സജ്നയുടെ സങ്കടങ്ങളിൽ തണലായി. ഒടുവിൽ ആ ഹൃദയം മിടിപ്പ് നിലച്ചപ്പോൾ ഓടിയെത്തി അന്ത്യ കർമങ്ങളും ചെയ്തു. അവയവ ദാനത്തിലൂടെ മകനെ കാണാമല്ലോ എന്നാണ് സജനയും ഷാജിയും ആശ്വസിച്ചത്. സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി വഴി സൗജന്യമായി വിഷ്ണുവിന്‍റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തു. ഒരു നിബന്ധന മാത്രം വച്ചു സ്വീകർത്താക്കളെ കാണണമെന്ന് 

Mother's pyre was lit by the person who accepted her son's heart 

Enter AMP Embedded Script