മാർപാപ്പയെ കണ്ടു; ഏലയ്ക്കമാലയിട്ടു; വിശ്വാസിക്കാനാവാതെ ജോസും മോളിയും

ഫ്രാൻസിസ് മാർപാപ്പയെ നേരിൽകണ്ട് ഏലയ്ക്കമാല സമ്മാനിച്ച് മലയാളി കുടുംബം. കോട്ടയം അയർക്കുന്നം സ്വദേശികളായ ഇലഞ്ഞിക്കൽ ജോസിനും ഭാര്യ മോളിക്കുമാണ് അപൂർവ അവസരം ലഭിച്ചത്. വൈദികനായ മകനും 40 അംഗ വൈദിക സംഘത്തിനുമൊപ്പമാണ് ഇരുവരും മാർപാപ്പയെ കണ്ടത്.  

ഏപ്രിൽ 24 ബുധനാഴ്ച മാർപാപ്പയുടെ പൊതു ആശിർവാദത്തിന് ഒരുങ്ങി നിൽക്കുകയാണ് സെൻറ് പീറ്റേഴ്സ് ചത്വരം. മുഴങ്ങുന്ന ആർപ്പുവിളികൾക്കിടയിലൂടെ ചക്രകസേരയിൽ ഫ്രാൻസിസ് മാർപാപ്പ. കാത്തുനിന്ന ഓരോരുത്തരെയും അനുഗ്രഹിച്ച്, അവർ നൽകുന്ന ചെറു സമ്മാനങ്ങളും ഏറ്റുവാങ്ങി പതിയെ മുന്നോട്ട്. 

വിവിധ ശുശ്രൂഷകൾക്കും പഠന ആവശ്യത്തിനുമായി വത്തിക്കാനിലുള്ള ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള നാൽപത് വൈദികരും അവർക്കൊപ്പം കോട്ടയംകാരായ ജോസും മോളിയും കാത്തുനിന്നത് വെറുതെയായില്ല. ഏലയ്ക്ക കൊരുത്തുണ്ടാക്കിയ  മാല സമ്മാനമായി അണിയിച്ചപ്പോൾ മാർപ്പാപ്പയ്ക്കും കൗതുകം. സുഗന്ധം പരത്തുന്ന മാലയും കഴുത്തിലിട്ട് മാർപാപ്പ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

യൂറോപ്യൻ യാത്രയ്ക്ക് തയാറെടുത്തപ്പോൾ പ്രതീക്ഷയോടെ വണ്ടൻമേട്ടിലെ സ്വന്തം തോട്ടത്തിൽനിന്ന് അധികമാരെയും അറിയിക്കാതെ തയാറാക്കിയ ഏലയ്ക്ക മാല മാർപാപ്പയ്ക്ക് നേരിട്ട് നൽകാനായതിന്റെ നിർവൃതിയിലാണ് ഈ കുടുംബം.

Malayali couple travelled all the way to Vatican and gifted a cardamom garland to Pope Francis.

Enter AMP Embedded Script