രണ്ടര വയസുകാരന്‍ മുറിക്കുള്ളില്‍ കുടുങ്ങി; ഫയര്‍ഫോഴ്സെത്തി പൂട്ട് പൊളിച്ചു

കോട്ടയം പാറത്തോട് മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്.  കളിച്ചു കൊണ്ടിരുന്ന കുട്ടി മുറിക്കുള്ളിൽ കയറി  താക്കോൽ കൊണ്ട്  വാതിൽ ഉള്ളിൽ നിന്ന് പൂട്ടുകയായിരുന്നു. വീട്ടുകാർ ഏറെ പണിപ്പെട്ടിട്ടും വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ഇവരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പൂട്ട് പൊളിച്ച് അകത്തുകയറി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. 

Kottayam kid rescue

Enter AMP Embedded Script