കലാശക്കൊട്ട് കഴിഞ്ഞപ്പോള്‍ പണിയായത് ശുചീകരണത്തൊഴിലാളികള്‍ക്ക്: റോഡിലാകെ പേപ്പര്‍!

കലാശക്കൊട്ട് കഴിഞ്ഞപ്പോള്‍ പണിയായത് ശുചീകരണത്തൊഴിലാളികള്‍ക്ക്.  കലാശക്കൊട്ടില്‍ പോപ്പര്‍ മെഷീനുകള്‍ പറത്തിയ തോരണങ്ങള്‍ മണിക്കൂറുകള്‍ എടുത്താണ് ശുചീകരണത്തൊഴിലാളികള്‍ വാരിമാറ്റിയത്. പത്തനംതിട്ട അബാന്‍ ജം​ഗ്ഷനിലായിരുന്നു രാവിലെ തൊഴിലാളികളെ കണ്ടത്. 

പോപ്പര്‍ മെഷീന്‍ തോരണങ്ങള്‍ അന്തരീക്ഷത്തിലേക്ക് പറത്തുന്നത് കാണാന്‍ രസമാണ്. പക്ഷെ പണിയായത് ശുചീകരണത്തൊഴിലാളികള്‍ക്കാണെന്ന് മാത്രം. മൂന്നു മുന്നണികളും മല്‍സരിച്ച് പറത്തിയ പേപ്പര്‍ കഷണങ്ങള്‍ റോഡിലാകെ നിറഞ്ഞു. തൂത്ത് അടുപ്പിക്കുന്നതിനിടെ ഒരു വാഹനം പോയാല്‍ വീണ്ടും ഇവയെല്ലാം പറന്നു പോകും. പിന്നെ ആദ്യംമുതല്‍ തൂത്തടുപ്പിക്കണം എന്ന് പറയുന്നു ശുചീകരണത്തൊഴിലാളികള്‍.  

വാരും മുന്‍പ് മഴപെയ്താല്‍ പേപ്പര്‍ കഷണങ്ങള്‍ നനഞ്ഞുകുതിര്‍ന്ന് ചെളിക്കുഴമ്പ് പോലെയാകും. അതിനുമുന്‍പ് വാരിമാറ്റാനുള്ള ശ്രമമാണ്. പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ എട്ടു തൊഴിലാളികള്‍  അഞ്ചു മണിക്കൂറെടുത്താണ്  കഴിയുന്നത്ര വാരി മാറ്റിയത്. ഇനി വിജയിയെ അറിഞ്ഞു കഴിയുന്ന ദിവസം ഇതിന്‍റെ ബാക്കിയായിരുക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. 

Enter AMP Embedded Script