മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

പ്രധാനമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗത്തില്‍ വിശദീകരണംതേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിങ്കളാഴ്ച രാവിലെ 11ന് മുന്‍പ് ബി.ജെ.പി അധ്യക്ഷന്‍ വിശദീകരണം നല്‍കണം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മറുപടി നല്‍കണം. 

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. 

Election Commission notice to PM Modi