പ്രവാസികളുമായി കേരളത്തിലേക്ക് പറന്നിറങ്ങുന്ന വോട്ടു വിമാനങ്ങൾ!

Untitled design - 1
SHARE

പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ പ്രവാസി വോട്ടർമാരുമായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങയുടെ തിരക്ക്. കരിപ്പൂർ വിമാനത്താവളത്തിൽ  ഇന്ന് കെഎംസിസിയുടെ ഒട്ടേറെ വോട്ടു വിമാനങ്ങളാണ് പറന്നിറങ്ങിയത്.

സ്വന്തം നാട്ടിലെ വോട്ടുൽസവത്തിൽ ഭാഗമാവാനാണ് കൂട്ടമായുള്ള ഈ വരവ്. അബുദാബി കെഎംസിസിയുടെ യാത്രക്കാരുടെ പെട്ടിയിൽ വരെ ഇഷ്ട സ്ഥാനാർഥിയുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിലേക്കാണ് എല്ലാ വിമാനങ്ങളിലും കൂടുതൽ പ്രവാസി വോട്ടർമാരെത്തുന്നത്.

ഇതുവരെ ഗൾഫിലായിരുന്നുവെങ്കിലും പ്രാദേശിക രാഷ്ട്രീയത്തിലെ ചെറുചലനങ്ങൾ പോലും അറിഞ്ഞും മനസിലാക്കിയുമാണ് വോട്ട് ആവേശത്തിലേക്ക് എത്തുന്നത്. ഒട്ടേറെ വനിത വോട്ടർമാരും വിമാനം ഇറങ്ങിക്കഴിഞ്ഞു. വടകരയ്ക്ക് പുറമെ കോഴിക്കോട്, മലപ്പുറം, പൊന്നാനി, കണ്ണൂർ, വയനാട്, കാസർകോട് മണ്ഡലങ്ങളിലെ പ്രവാസികളാണ് എല്ലാ തിരക്കുകളും മാറ്റി വച്ച് വോട്ട് ചെയ്യാൻ എത്തിയവരിൽ കൂടുതലും.

Non-residents come to Kerala to vote

Community-verified icon

MORE IN KERALA
SHOW MORE