കൊച്ചിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ വാഹനത്തിന് നേരെ ആക്രമണം: ബസിന്റെ ചില്ലുകൾ തകർത്തു

Untitled design - 1
SHARE

കൊച്ചിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് എത്തിയ വാഹനത്തിന് നേരെ ആക്രമണം. കമീഷണർ ഓഫിസിന് സമീപം നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്. സാമൂഹ്യ വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ജോലിക്കായി എത്തിയ ബസിന് നേരെയാണ് ആക്രമണം. കൊച്ചി കമീഷണർ ഓഫിസിന് സമീപം മറൈൻ ഡ്രൈവിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകൾ ആണ് തകർത്തത്. ബസിന്റെ മുൻ വശത്തെ ചില്ലും വശങ്ങളിലെ ചില്ലുകളും ആണ് തകർത്തത്. കഴിഞ്ഞ ദിവസം വൈറ്റില ഹബ്ബിൽ നിർത്തിയിട്ടിരുന്ന ഇതേ ബസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതേ ആളുകൾ തന്നെയാണ് ആക്രമണം നടത്തിയതെന്ന് ബസിലെ ജീവനക്കാർ ആരോപിച്ചു.

സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വഷണം പുരോഗമിക്കുകയാണ്. വൈറ്റില ഹബിൽ ബസിന് നേരെ ആക്രമണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 

Attack on election duty vehicle in Kochi

MORE IN KERALA
SHOW MORE