'മടിയിൽ നല്ല കനമുണ്ട്, അതുകൊണ്ട് മോദിക്ക് മുമ്പിൽ അടിയറവ് പറഞ്ഞു': പിണറായിയെ പരിഹസിച്ച് അബിൻ വർക്കി

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മടിയിലെ കനം കൊണ്ട് പിണറായി വിജയൻ നരേന്ദ്രമോദിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരിക്കുകയാണെന്നും കേരള മുഖ്യമന്ത്രി സംഘപരിവാർ ഏജന്റ് ആണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നുവരെ നരേന്ദ്ര മോദിയെ ' വർഗീയവാദി ', ' കൊള്ളക്കാരൻ ' എന്നൊന്നും പിണറായി വിജയൻ വിളിച്ച് നമ്മൾ ആരും കേട്ടിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ശ്രമിച്ചതിന്റെ പത്തിൽ ഒരംശം പോലും  നരേന്ദ്രമോദിക്കോ ബിജെപിക്കോ എതിരെ സംസാരിക്കാൻ പിണറായി വിജയൻ തയ്യാറായിട്ടില്ലെന്നും അബിൻ വർക്കി വിമർശിച്ചു.

അബിൻ വർക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

Mr.പിണറായി വിജയൻ,

അങ്ങയെ അന്വേഷണത്തിന്റെ പേര് പറഞ്ഞു വിരട്ടുന്നത് രാഹുൽ ഗാന്ധിയല്ല മറിച്ച് നരേന്ദ്ര മോദിയാണ്. തേക്കിൻക്കാട് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു അഴിമതി നടക്കുന്നു എന്നതാണ്. എന്നിട്ട് ഇതേവരെ അതിന് പിണറായി വിജയൻ ഒരു മറുപടിയും പറഞ്ഞു നമ്മളാരും കണ്ടില്ല. ഇതേ വരെ നരേന്ദ്ര മോദിയെ ' വർഗീയവാദി ', ' കൊള്ളക്കാരൻ ' എന്നൊന്നും പിണറായി വിജയൻ വിളിച്ച് നമ്മൾ ആരും കേട്ടിട്ടുമില്ല. 

ഇന്ന് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ശ്രമിച്ചതിന്റെ പത്തിൽ ഒരംശം പോലും  നരേന്ദ്രമോദിക്കോ ബിജെപിക്കോ എതിരെ സംസാരിക്കാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല.

എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയെ ബിജെപി എതിർക്കുന്നതിന് മുമ്പ് കേരളത്തിലെ സിപിഎം എതിർത്തു?

 എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഇന്ത്യയിലെ പ്രധാനപ്പെട്ട ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടും കേരള സിപിഎമ്മിന്റെ സമ്മർദ്ദം മൂലം സിപിഎമ്മിന് വിട്ടു നിൽക്കേണ്ടി വന്നു?

എന്തുകൊണ്ട് ഇന്ത്യ മുന്നണിയുടെ കോഡിനേഷൻ കമ്മിറ്റിയിലേക്ക് കേരള സിപിഎമ്മിന്റെ സമ്മർദ്ദം മൂലം സിപിഎമ്മിന് പ്രതിനിധികളെ അയക്കാൻ സാധിച്ചില്ല?

 എന്തുകൊണ്ട് പൗരത്വ നിയമം, കർഷക നിയമം  എന്നിവയ്ക്കെതിരെ സംസ്ഥാന നിയമസഭാ പ്രമേയം പാസാക്കിയപ്പോൾ നരേന്ദ്രമോദി എന്നോ അമിത് ഷാ എന്നോ ഉച്ചരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല? 

 എന്തുകൊണ്ട് ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും, ഒരു ചോദ്യം പോലും ചെയ്യാതെ ഈ രാജ്യത്തെ ഒരേയൊരു ബിജെപി ഇതര നേതാവിന്  ബിജെപിയും സംഘപരിവാറും ഇത്രയധികം പ്രവിലെജുകൾ നൽകുന്നു? 

 അതിനുത്തരം ഒന്നേയുള്ളൂ..

പിണറായി വിജയൻ സംഘപരിവാർ ഏജന്റ് ആണ്. സംസ്ഥാനത്തെ സംഘപരിവാറിന്റെ ബി ടീമിന്റെ നേതാവാണ് കെ സുരേന്ദ്രൻ, എ ടീമിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെയാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ ഇങ്ങനെ വിമർശിക്കാൻ ഇന്ത്യയിലെ ഒരേയൊരു ബിജെപി ഇതര നേതാവ് തയ്യാറാക്കുന്നത്. മടിയിലെ കനം കൊണ്ട് പിണറായി വിജയൻ  നരേന്ദ്രമോദിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.

Abin Varkey criticized CM Pinarayi Vijayan

Enter AMP Embedded Script
MORE IN KERALA