ജനാധിപത്യത്തിന്‍റെ സൗന്ദര്യം; ഇടമലക്കുടിയിലെ ഒരു വോട്ടിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ചത് 18 കിലോമീറ്റര്‍

idamalakudy
SHARE

കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കിടപ്പുരോഗിയായ വോട്ടറുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വനത്തിലൂടെ സഞ്ചരിച്ചത് 18 കിലോമീറ്റർ. വനവും, പുഴയും, വന്യജീവികളെയും മറികടന്നാണ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിലെത്തിയത്.

കിടപ്പുരോഗിയായ 92 വയസുകാരൻ ശിവലിംഗത്തിന്റെ വോട്ട് രേഖപ്പെടുത്താനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടമലക്കുടി പഞ്ചായത്തിലെത്തിയത്. ഓഫ്‌ റോഡ് ജീപ്പിൽ കോപ്പക്കാട് വരെ എത്തിയ സംഘം പിന്നീട് വനത്തിലൂടെ കാൽ നടയായാണ് നൂറടിയിലെത്തി ശിവലിംഗത്തിന് വോട്ട് ചെയ്യാൻ അവസരമൊരുക്കിയത്. സ്പെഷ്യൽ പോളിംഗ് ഓഫീസർമാരയ മൂന്ന് സ്ത്രീകളുൾപ്പടെ ഒമ്പതംഗ സംഘമാണ് വന്യജീവികൾ സ്ഥിരമായി ഇറങ്ങുന്ന വനത്തിലൂടെ സഞ്ചാരിച്ചത്. ഇടമലക്കുടിയിലെ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ജില്ല ഭരണകൂടം. 

Election officers travelled 18 kilometers for single vote in Edamalakkudy

MORE IN KERALA
SHOW MORE