കേരളത്തില്‍ 'രാഹുല്‍ പോര്'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പിണറായി; പിണറായി ബിജെപിയുടെ മൗത്ത് പീസെന്ന് വിഡി

rahul-pinrayi-vd
SHARE

രാഹുൽഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയടക്കം സിപിഎം നേതാക്കള്‍. താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്ന് പിണറായി വിജയന്‍ പരിസഹിച്ചു. ബിജെപിക്ക് എതിരെ പോരാടുന്ന പിണറായിയെ അറസ്റ്റുചെയ്യാന്‍ പറയുന്ന രാഹുല്‍ എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് ബൃന്ദ കാരാട്ട്. പിണറായി ബിജെപിയുടെ മൗത്ത് പീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. 

കേന്ദ്ര അന്വേഷണ ഏജൻസികൾ  മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് , താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായിയുടെ മറുപടി. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കമുള്ളവരെന്നും ലാവ്‌ലിൻ കേസ് പരാമർശിച്ച് മുഖ്യമന്ത്രി  പറഞ്ഞു. ബിജെപിക്ക് എതിരെ പോരാടുന്ന പിണറായി വിജയനെ അറസ്റ്റുചെയ്യാനാണ് രാഹുല്‍ പറയുന്നത്. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. 

പിണറായി ബിജെപിയുടെ മൗത്ത് പീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.  . ബ‌ി.ജെ.പിയെ പ്രീണിപ്പിക്കാന്‍ രാഹുലിനെ പരിഹസിക്കുന്നു . പിണറായിയെ വിളിച്ച് ഒരു മൊഴി പോലും ഇഡി എടുക്കാത്തത് ബി.ജെ.പി–പിണറായി ബന്ധം കൊണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Pinarayai Vijayan mock Rahul Gandhi; Pinarayi act like mouthpiece of BJP says VD Satheeshan

MORE IN KERALA
SHOW MORE