ആറ്റിങ്ങലിലെ ഇരട്ടവോട്ടുകാരെ പ്രത്യേകം നിരീക്ഷിക്കും; ഈ എട്ടു ജില്ലകളില്‍ വെബ്കാസ്റ്റിങ്

SHARE
Polling-webcasting

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പിന്‍റെ വെബ്കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന്  തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാനാകാത്ത ഇരട്ടവോട്ടർമാരെ  കൃത്യമായി നിരീക്ഷിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഉൾപ്പെടുന്ന  ലോക്സഭാ മണ്ഡലങ്ങളിൽ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. 

വടകരയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങും, മണ്ഡലത്തിൽ കേന്ദ്രസേനയെയും  ആവശ്യപ്പെട്ട്  യുഡിഎഫ് സമർപ്പിച്ച ഹർജിയിലാണ്  കമ്മീഷൻ നിലപാട് അറിയിച്ചത്. വടകരയിൽ സുരക്ഷക്കായി ഏഴ് കമ്പനി കേന്ദ്ര സേനയെ വിന്യസിക്കും. ഓരോ നടപടികളും സുതാര്യമാക്കാൻ  നിരീക്ഷകർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. 

ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ട വോട്ടുള്ള കാര്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു,. വോട്ടർപട്ടികയിൽ പ്രസിദ്ധീകരിച്ച 311 ഇരട്ട വോട്ടിൽ 226 എണ്ണം നീക്കം ചെയ്തു. നീക്കം ചെയ്യാനാകാത്ത ഇരട്ടവോട്ടർമാരെ പ്രത്യേകം നിരീക്ഷിക്കും. ഇവരുടെ പേര് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിൽ പ്രത്യക്ഷപ്പെടും. വോട്ട് ചെയ്യാൻ ഇവർ വരുമ്പോൾ സാക്ഷ്യപത്രം എഴുതി വാങ്ങുകയും, ഫോട്ടോ അപ്പിലേക്ക് പതിയുകയും ചെയ്യും. ഇതുവഴി സുതാര്യത ഉറപ്പാക്കാനാകുമെന്നും കമ്മീഷൻ മറുപടി നൽകി. തുടർന്ന് മണ്ഡലത്തിലെ ഇരട്ടവോട്ടിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കാര്യങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ  കമ്മീഷന് കോടതി നിർദേശം നൽകി. 

Election Commission implement web casting in these eight districts

MORE IN KERALA
SHOW MORE