കൊട്ടുത്സവത്തില്‍ ആറാടി ഇലഞ്ഞിത്തറ; മേളാസ്വാദകരെ ആനന്ദലഹരിയിലെത്തിച്ച് പാണ്ടിമേളം

Elanjitharamelam--tcr-pooram
SHARE

വോട്ടുത്സവത്തിന് മുമ്പ് കൊട്ടുത്സവത്തില്‍ ആറാടി ഇലഞ്ഞിത്തറ.കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും ചേര്‍ന്നൊരുക്കിയ പാണ്ടിമേളം ഇന്ദ്രിയങ്ങളില്‍ പടര്‍ന്നുകയറി. കാലപ്രമാണങ്ങളിലൂടെ കൊട്ടിക്കയറി കലാശിച്ചപ്പോള്‍ മേളാസ്വാദകര്‍ ആനന്ദലഹരിയുടെ ഗോപുരമുകളില്‍. പാറമേക്കാവ് നടയില്‍ ചെമ്പട കലാശിച്ചശേഷം കുറങ്കുഴല്‍ നാദത്തിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവിലമ്മഅമ്മ കിഴക്കേഗോപുരം കടന്ന് മൂലസ്ഥാനമായ ഇലഞ്ഞിത്തറയിലെത്തിയതോടെ എല്ലാവര്‍ഷവും ലോകംകാത്തിരിക്കുന്ന താളവാദ്യവിന്യാസം പതിയെ ചുരുള്‍നിവര്‍ന്നു.

എഴുപത്തെട്ട് എന്നത് പ്രായമല്ല ,മേളപ്രാസാദത്തിലെ സംഖ്യമാത്രമാണെന്ന് തെളിയിച്ച് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രാമാണ്യം. പതികാലത്തില്‍ത്തന്നെ മുറുക്കത്തില്‍ പതിയുന്ന നേര്‍കോലുകളുടെ ചെണ്ടമേല്‍നടനം. താളപ്പെരുക്കത്തില്‍ കൈവിരലുകളുടെ ആകാശനര്‍ത്തനം. പാണ്ടതാളത്തിന് ചെവിവട്ടം പിടിച്ച് ആനകളും. വലന്തലയിലും  ഇടന്തലയിലും ഉയരുന്ന സ്ഫുടമായ മേളാക്ഷരങ്ങള്‍ക്കൊത്ത് കുറുങ്കുഴലും ഇലത്താളവും. നിലകള്‍ തീര്‍ത്ത് ഉയര്‍ന്നപൊങ്ങിയ താളഗോപുരത്തിന് താഴികക്കുടം തീര്‍ത്ത് കണിശതോടെ കലാശം. 

Ilanjithara Melam perform In Thrissur Pooram

MORE IN KERALA
SHOW MORE