പന്ന്യന്‍ രവീന്ദ്രനും വിജയരാഘവനും പത്രിക സമര്‍പ്പിച്ചു; എന്‍ഡിഎയുടേത് ഉള്‍പ്പെടെ നാല് പത്രിക

CPIM
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍  നാല് സ്ഥാനാര്‍ഥികള്‍ കൂടി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കി. രണ്ട്  എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും രണ്ട്  എന്‍ഡിഎ സ്ഥാനാര്‍ഥികളുമാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനവുമായി എത്തി 3 സെറ്റ് പത്രികയാണ് നൽകിയത്. മന്ത്രി വി ശിവൻകുട്ടി, എം. എൽ എ ആന്‍റണി രാജു, എം. വിജയകുമാർ, നീല ലോഹിതദാസൻ നാടാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വികസനമാണ് തിരുവനന്തപുരത്തെ ചർച്ച എന്നും യുഡിഎഫും എൽഡിഎഫും തമ്മിലാണ് തിരുവനന്തപുരത്ത് മത്സരമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും പാലക്കാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എ.വിജയരാഘവൻ,  മന്ത്രി എം.ബി.രാജേഷ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് തുടങ്ങിയവർക്കൊപ്പം എത്തിയാണ് പാലക്കാട് കലക്ടർ ഡോ. എസ്. ചിത്രയ്ക്ക് മുൻപാകെ പത്രിക സമർപ്പിച്ചതു. പാലക്കാട്ടെ ചൂട് പ്രചരണത്തെ ബാധിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് രാജ്യത്തിന്‍റെ നിലനിൽപ്പിനായി പാലക്കാട്ടെ ജനത വിധിയെഴുതുമെന്ന് എ.വിജയരാഘവൻ പറഞ്ഞു.

ചാലക്കുടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണന്‍ എറണാകുളം കലക്ടറേറ്റിൽ നാമനിർദേശപത്രിക സമർപ്പിച്ചു. ‌ ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനും പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.  ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ജില്ലാ കളക്ടർ ഷീബ ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 

Four more candidates submitted nomination papers today

MORE IN KERALA
SHOW MORE