ബജറ്റ് സമ്മേനത്തിന്‍റെ ഒന്നാം ദിനം നീറ്റ് പരീക്ഷയെ ചൊല്ലി ഭരണ- പ്രതിപക്ഷ പോര്. പ്രധാനമന്ത്രിക്ക് തന്നിൽ വിശ്വാസമുള്ളിടത്തോളം രാജിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. മന്ത്രിക്ക് ഇതെക്കുറിച്ചൊന്നും വലിയ ധാരണയുണ്ടെന്ന് തോന്നുന്നില്ലന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒന്നാം ദിവസം പ്രധാനമന്ത്രി സഭയിൽ ഉണ്ടായിരുന്നില്ല.
കോൺഗ്രസ് അംഗം മാണിക്കം ടഗോറാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുമോ എന്ന ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിക്ക് തന്നിൽ വിശ്വാസമുള്ളിടത്തോളം രാജിയില്ലെന്ന് ധർമേന്ദ്ര പ്രധാൻ. ഇന്ത്യൻ രീക്ഷ സംവിധാനത്തിൻ്റെയാകെ വിശ്വാസ്യത നഷ്ടപ്പെട്ട ന്നും അത് തിരികെ പിടിക്കാൻ സർക്കാർ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൻ്റെ ഗൗരവത്തെക്കുറിച്ച് വകുപ്പുമന്ത്രക്ക് ധാരണയില്ലെന്നും പ്രതിപക്ഷ നേതാവ് . എൻ.കെ പ്രേമചന്ദ്രനും ഹൈബി ഈഡനുമടക്കം പ്രതിപക്ഷ അംഗങ്ങൾ നീറ്റ് ചോദ്യപേപ്പർ ചോർച്ച ലോക് സഭയിൽ ഉന്നയിച്ചു.