‘അനൂജ ആദ്യം പറഞ്ഞു കൊച്ചച്ചന്റെ മകനെന്ന്, പിന്നെ വിളിച്ചപ്പോള്‍ കരയുകയായിരുന്നു’

പത്തനംതിട്ട പട്ടാഴിമുക്കിലെ കാര്‍  അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുളക്കടയിലെത്തിയപ്പോഴാണ് അനൂജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍ നിന്നും ഹാഷിം ഇറങ്ങി വന്നു , ആദ്യം ഹാഷിമിനൊപ്പം പോവാന്‍ അനൂജ തയ്യാറായിരുന്നില്ല, പിന്നീട് മറ്റ് അധ്യാപകരോട് പറഞ്ഞത് വിളിച്ചത് തന്റെ കൊച്ചച്ചന്റെ മകനാണെന്നാണ്. പിന്നീട് ഇരുവരും കാറില്‍ക്കയറി പോയി. എന്നാല്‍ എന്തോ ഒരു അസ്വാഭാവികത തോന്നിയ അധ്യാപകര്‍ അനുജയെ വിളിച്ചു നോക്കിയപ്പോള്‍ തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കരയുകയായിരുന്നെന്നും വ്യക്തമാകുന്നു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ അധ്യാപകര്‍  ദൃക്സാക്ഷിയോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

 വിനോദയാത്രയ്ക്ക് പോയ ബസില്‍ നിന്ന് വിളിച്ചിറക്കി അനുജയെ കാറില്‍ കയറ്റിയ ശേഷം ഹാഷിം കാര്‍ ലോറിയില്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് നിലവിലെ നിഗമനം. ബസില്‍ നിന്നിറങ്ങിപ്പോയ അനുജയെ ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്നും ആത്മഹത്യ ചെയ്തേക്കുമെന്ന സൂചന നല്‍കിയിരുന്നുവെന്നും അധ്യാപകര്‍ പറയുന്നു. അപകടത്തില്‍ ഹാഷിമും കൊല്ലപ്പെട്ടു. തുമ്പമണ്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപികയാണ് കൊല്ലപ്പെട്ട അനുജ. അനുജ സംഭവസ്ഥലത്തുവെച്ചും ഹാഷിം ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. 

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ ടിപ്പറിലേക്ക് ഹാഷിം ഇടിച്ചുകയറ്റിയത്. നൂറനാട് സ്വദേശിയാണ് അനുജ. ചാരുമ്മൂട് സ്വദേശിയാണ്. ഹാഷിം. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

Pathanamthitta car accident, Witness view on accident in detail

Enter AMP Embedded Script