'സ്പീക്കറുടെ വോട്ടും വേണം'; ഷംസീറിനെ നേരില്‍ കണ്ട് വോട്ട് ചോദിച്ച് ഷാഫി പറമ്പില്‍

സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നേരില്‍ കണ്ട് വോട്ട് ചോദിച്ച് വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ഷംസീറിന്‍റെ തലശേരിയും. ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന സ്പീക്കറുടെ നിയമസഭയിലെ പ്രസ്താവന മുമ്പ് വിവാദമായിരുന്നു. 

തലശേരിയില്‍ പ്രചാരണത്തിനിടെയാണ് സ്പീക്കര്‍ സ്ഥലത്തുള്ള കാര്യം ഷാഫി പറമ്പില്‍ അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ ചെന്നു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണിയുടെ ചേംബറിലായിരുന്നു എ.എന്‍. ഷംസീര്‍. സ്പീക്കറോടും നഗരസഭാധ്യക്ഷയോടും വോട്ടുചോദിച്ചു. അല്‍പ്പനേരം രസം പറഞ്ഞിരുന്നു. 

പ്രചാരണം എങ്ങനെയുണ്ടെന്ന് ഷംസീര്‍. റംസാന്‍ കാലത്ത് കനത്ത ചൂടിലെ പ്രചാരണം ഏറെ വലയ്ക്കുന്നുവെന്ന് ഷാഫി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഷാഫിയും സംഘവും വീണ്ടും പ്രചാരണചൂടിലേയ്ക്ക്. 

Shafi Parambil Asks Vote From Speaker AN Shamseer

Enter AMP Embedded Script