വലയില്‍ കുടുങ്ങി കൂറ്റന്‍ തിമിംഗല സ്രാവ്; കടലിലേക്ക് തിരിച്ചുവിട്ടു

തിരുവനന്തപുരം തുമ്പയില്‍ കൂറ്റന്‍ തിമിംഗല സ്രാവ് വലയില്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് 2500 കിലോയോളം ഭാരമുള്ള സ്രാവിനെ കടലിലേക്ക് തിരികെ എത്തിച്ചത്. 

തുമ്പക്ക് സമീപം മീന്‍പിടിച്ചിരുന്ന ഷാഹുല്‍ ഹമീദിന്‍റെ  കമ്പവലയില്‍ അപ്രതീക്ഷിതമായാണ്  മൂന്ന് സ്രാവുകള്‍ കുടുങ്ങിയത്. വലിപ്പം കുറഞ്ഞ രണ്ടെണ്ണത്തിനെ വലമുറിച്ച് അപ്പോള്‍ തന്നെ കടലില്‍ വിട്ടു. വലുതിന് ഏകദേശം 2500 കിലോയോളം വലുപ്പമുണ്ട്. അതിന്‍റെ വായുടെ ഭാഗത്ത് കമ്പവല കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തിമിംഗല സ്രാവിനെ വലയില്‍ നിന്ന് പുറത്തെത്തിച്ചത്. എന്നിട്ടും തിരയുടെ ശക്തിയില്‍ അതിന് തിരികെ പോകാനായില്ല. ഒടുവില്‍ വടംകെട്ടി വള്ളത്തില്‍ വലിച്ചാണ് കൂറ്റനെ കടിലില്‍തിരികെ വിട്ടത്. 

ഉഷ്ണമേഖല പ്രദേശങ്ങളിലെ കടലില്‍ കാണുന്ന ഏറ്റവും വലിയ മത്സ്യഇനങ്ങളിലൊന്നാണ് തിമിംഗല സ്രാവ്. കടല്‍സസ്യങ്ങള്‍ ഭക്ഷിക്കുന്ന ഇത് മനുഷ്യരേയോ കടല്‍ജീവികളെയോ ആക്രമിക്കാറില്ല.

Whale caught in a net. 

Enter AMP Embedded Script